ഈ ക്ഷേത്രത്തിനു വളരെ സമൃദ്ധമായ ചരിത്ര പശ്ചാത്തലമുണ്ട്. പുരാണങ്ങൾ അനുസരിച്ച് ഹിമാലയ സാനുക്കളുടെ അതിശക്തനായ ഭരണാധികാരിയായ ദക്ഷൻ വലിയ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുന്നു. ഈ യാഗത്തിനു ദക്ഷൻ തന്റെ മരുമകനായ പരമശിവനെ മനപൂർവ്വം ക്ഷണിക്കാതെ ഇരിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ ശിവനേ ചെറുതാക്കി കാണിക്കുവാനാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ ശിവപത്നിയും ദക്ഷന്റെ മകളുമായ ശ്രീപാർവ്വതി തന്റെ പിതാവിനെ സന്ദർശിച്ചു ഭർത്താവായ പരമശിവനെ അപമാനിക്കുകയല്ല മറിച്ചു അദ്ദേഹത്തെ പ്രത്യേക ക്ഷണം നൽകി ആദരിക്കുകയാണ് ചെയ്യേണ്ടത് എന്ന് ഓർമ്മിപ്പിക്കുവാൻ തീരുമാനിക്കുന്നു. എന്നാൽ ദക്ഷൻ പാർവ്വതീദേവിയേയും അപമാനിക്കും എന്ന ഭയത്താൽ പരമശിവൻ പാർവതിയെ യാഗത്തിനു പോകുന്നതിൽ നിന്നും വിലക്കുന്നു. എങ്കിലും അത് ചെവിക്കൊള്ളാതെ പാർവതിദേവി യാഗത്തിൽ പങ്കെടുക്കുന്നു.ഇതു ഭഗവാൻ ശിവനെ കോപാകുലനാക്കുന്നു. കോപവും പാർവ്വതിയേ പിരിഞ്ഞിരിക്കുന്ന വിരഹ വേദനയും കാരണം ദക്ഷനെ ഒരു പാഠം പഠിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഭൂമിയിലേക്ക് ഇറങ്ങി. തന്റെ ഇടതു കാൽ ‘രാജകബിറാ’ പർവ്വതത്തിന് മുകളിൽ വെക്കുന്നു ഭഗവാന്റെ കോപാഗ്നിയുടെ ചൂട് താങ്ങാൻ കഴിയാതെ പർവ്വതം കത്തി പടരുവാനും ഭൂമിയിലേക്ക് താഴ്ന്ന് പോകുവാനും തുടങ്ങുന്നു. ഇത് ഒഴിവാക്കാനായി പരമശിവൻ വലതുകാൽ തിരുവണ്ണാമലയുടെ അടുത്തുള്ള ‘അടിയണ്ണാമല’ എന്ന പർവ്വതത്തിൽ വയകുന്നു. ഭഗവാന്റെ കാല്പാടുകൾ അടിയണ്ണാ മലയിലെ കുളത്തിൽ പതിഞ്ഞിട്ടുള്ളത് ഇപ്പോഴും കാണാവുന്നതാണ്. പരമശിവൻ ഇടതു കാൽ വച്ച മലയെ ‘മിത്തിമല’ എന്ന് വിളിക്കുന്നു. സാന്ത വാസൽ കൽവാസ്ലും വഴി പടവേട ലേക്ക്കു പോകുന്ന ഭക്തർ ഈ കാൽപ്പാടുകൾ നമസ്കരിക്കുന്നു. വലതുകാൽ വച്ച അടിയണ്ണാ മല ഒരു പ്രസിദ്ധമായ ആരാധന സ്ഥലമാണ്.വാസ്തവത്തിൽ പരമശിവൻന്റെ രോഷവും അതിൽനിന്നും ഉയർത്ത താപവും ഭൂമിയെ തന്നെ അപകടത്തിലാക്കുന്നു. എന്നാൽ ഭാഗ്യവശാൽ ഗംഗാദേവി കൃത്യസമയത്ത് തന്റെ സഹോദരനായ മഹാവിഷ്ണുവിനോട് കത്തിക്കൊണ്ടിരിക്കുന്ന പർവ്വതത്തിലേക്ക് വളരെയധികം വെള്ളമൊഴിച്ചു ദുരന്തം ഒഴിവാക്കാൻ അപേക്ഷിക്കുന്നു. ഗംഗാദേവിയുടെ അഭ്യർത്ഥന മാനിച്ച് രാജ കബീ റ പർവ്വതത്തിനു ചുറ്റും ഏഴു കുളങ്ങൾ സൃഷ്ടിക്കുന്നു അതിലേ ജലം ഉപയോഗിച്ചു തീ അണയുകയും ഭൂമിയെ രക്ഷിക്കുകയും ചെയ്യുന്നു. ഈ 7 കുളങ്ങളും ഇന്നും ഇവിടുത്തെ പൊതുജനങ്ങൾ ഉപയോഗിക്കുന്നുണ്ട്

 ഈ കുളങ്ങൾ അറിയപ്പെടുന്നത്

1 പെരുമാൾ കുളം

2 ഊടു പെരുമാൾ കുളം

3 കാട്ടു പെരുമാൾ കുളം

4 വാണിയ പെരുമാൾ കുളം

5 കോമുടി പെരുമാൾ കുളം

6 കുട്ടുകരെ കുളം

7 വെറും കുളം

ഗംഗാദേവി സഹോദരനു നന്ദി അർപ്പിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. ആരാധനയ്ക്കായി ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു. പിന്നീട് അതേ സ്ഥലത്ത് തന്റെ സഹോദരനായ മഹാവിഷ്ണുവിന് ഒരു ക്ഷേത്രം നിർമ്മിക്കുന്നു. കാലക്രമത്തിൽ അതിനടുത്തു തന്നെ ഗംഗാദേവി ആരാധിക്കുവാൻ ഒരു ക്ഷേത്രം കൂടി പണിതു. നിർഭാഗ്യവശാൽ ഇന്നു ഈ രണ്ടു ക്ഷേത്രങ്ങളും ജീർണ്ണാവസ്ഥയിലാണ്. ഇവിടുത്തെ മറ്റൊരു പ്രതിഭാസംഇവിടുത്തെ മറ്റൊരു പ്രതിഭാസം തിരുവണ്ണാമലയിൽ എന്നപോലെ ഇവിടുത്തെ ജനങ്ങൾ രാജകബീറ മലമുകളിൽ ദീപങ്ങൾ തെളിയിച്ചു കാർത്തിക ഉത്സവം ആഘോഷിക്കുന്നു. പൗരാണികമായ ഈ പുണ്യദിനത്തിൽ പരമശിവനെയാണ് ആരാധിക്കുന്നത്. എന്നാൽ രാജകബീറ  പർവ്വതത്തിൽ മഹാവിഷ്ണുവിനെ ആരാധിക്കപ്പെടുന്നു. അത് പരമശിവന്റെ ഉഗ്രകോപത്തിൽ നിന്ന് ഭൂമിയെ രക്ഷിച്ചതിന്റെ ഉപകാരസ്മരണയാകാം.